യാത്ര ചെയ്യാൻ ഇഷ്ടമാണോ ? എങ്കിൽ ശമ്പളം 6,50,000 രൂപ !!

third home invites application for travellers giving 6,50,000

യാത്ര ആർക്കാണ് ഇഷ്ടമല്ലാത്തത്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഇടക്കെങ്കിലും ഒരു ബ്രേക്ക് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ യാത്ര ചെയ്യുന്നത് ഒരു ജോലി ആണെങ്കിലോ ? വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോ, ട്രാവലോഗോ ഒന്നുമല്ല സംഭവം.

6,50,000 രൂപ ശമ്പളത്തോട് കൂടി യാത്ര ചെയ്യാൻ ഒരുക്കമാണോ ?
ഇറ്റാലിയൻ കമ്പനിയായ തേഡ് ഹോം എന്ന ആഢംബര ഹോം സ്റ്റേ കമ്പനിയാണ് ഇത്തരത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കൊണ്ട് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിൽ അറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 30ന് മുമ്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ലോകത്തെ മികച്ച ഹോം സ്റ്റേകളിൽ താമസിച്ച് കൊണ്ടാണ് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നത്. തേഡ് ഹോം തന്നെ നിങ്ങൾക്ക് താമസസൗകര്യവും ഒരുക്കിത്തരും. ഇനി നിങ്ങളുടെ ജോലി എന്താണെന്ന് ചോദിച്ചാൽ അതും സിംപിളാണ്. ലോകം ചുറ്റി സഞ്ചരിച്ച് താമസിക്കുന്ന ഹോം സ്റ്റേകളിലെ നിങ്ങളുടെ അനുഭവങ്ങൾ മികച്ച രീതിയിൽ എഴുതുകയും, മികച്ച ഫോട്ടോകളും എടുത്ത് ബ്ലോഗ് തയ്യാറാക്കുകയുമാണ് ജോലി.

third home invites application for  travellers giving 6,50,000

ആകർഷകമായ എഴുത്ത്, ഫോട്ടോഗ്രഫി, സോഷ്യൽമീഡിയാ പരിജ്ഞാനം, ബ്ലോഗ് എഴുത്തിൽ മുൻപരിചയം എന്നിവയാണ് കമ്പനി മുന്നോട്ട് വെക്കുന്ന മാനദണ്ഡം. ലോകത്ത് എവിടെ നിന്നുള്ള ആളാണെങ്കിലും ജോലിക്ക് അപേക്ഷിക്കാം. ഹോട്ടൽ മേഖലയെ കുറിച്ചും ആഗോളടൂറിസത്തെ കുറിച്ചും അറിവുള്ളവർക്കാണ് മുൻഗണന.

അപേക്ഷിക്കുന്നയാൾ 18 വയസിന് മുകളിലായിരിക്കണം, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനൽ പശ്ചാത്തലം പാടില്ല, യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഇല്ലാത്തയാളായിരിക്കണം, വളർത്തു മൃഗങ്ങളെ കൂടെ കൊണ്ട് പോവാൻ പാടില്ല, ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാൻ അനുയോജ്യരായിരിക്കണം, എന്നീ നിർദേശങ്ങളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്.

third home invites application for  travellers giving 6,50,000

മാസം 10,000 യുഎസ് ഡോളറിനൊപ്പം ഉദ്യോഗാർത്ഥിയുടെ യാത്രാ ചെലവും കമ്പനി വഹിക്കും. യാത്രകളിൽ ഒരു പങ്കാളിയെ കൂടെ കൂട്ടാമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും രണ്ടാമത്തെയാളുടെ ചെലവ് കമ്പനി വഹിക്കില്ല.ജോലിക്ക് വേണ്ട് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് കമ്പനിയുടെ മെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കാം. നിങ്ങൾ എന്ത് കൊണ്ട് ഈ ജോലിക്ക് അനുയോജ്യനാണെന്ന് വിശദമാക്കുന്ന ഒരു മിനുട്ട് വീഡിയോയും ആപ്ലിക്കേഷനൊപ്പം അയക്കണം. മാർച്ച് 30ന് മുമ്പാണ് അപേക്ഷകൾ അയക്കേണ്ടത്. വീഡിയോ ഇല്ലാതെ അപേക്ഷകൾ അയച്ചാൽ സ്വീകരിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

third home invites application for  travellers giving 6,50,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top