ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

suicide medical student suicide

തൃശ്ശൂരിൽ നാല് പേർ മരിച്ച നിലയിൽ. എരുമപ്പെട്ടിയിലെ ഒരു കുടുംബത്തിലെ 4 പേരെയാണ് ആതമഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

എരുമപ്പെട്ടി കൈക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കാട്ടിലും പറമ്പിൽ വേലായുധ െൻറ മകൻ സുരേഷ്(37), ഭാര്യ ധന്യ(34), മക്കളായ വൈഗ(8), വൈശാഖി(6) എന്നിവരാണ് മരിച്ചത്.

ധന്യയെയും മക്കളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിലും സുരേഷിനെ കിണറിനു തൊട്ടടുത്ത മാവിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വൈഗയുടെ ഇരട്ട സഹോദരി വൈഷ്ണവി(8) കിണറിനകത്ത് വേരിൽ പിടിച്ചു നിന്നു. രാവിലെ നടക്കാനിറങ്ങിയവർ വൈഷ്ണവിയുടെ കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയിലും വൈഷ്ണവിയെ കിണറ്റിലും കണ്ടെത്തിയത്.

four members of a family commits suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top