തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മിയ

Miya steps foot in telugu

നയൻതാര,അമല പോൾ, ലക്ഷ്മി മേനോൻ, അനുപമ പരമേശ്വരൻ മറുനാട്ടിൽ വിജയഗാഥ രചിക്കുന്ന മലയാളിസുന്ദരിമാരുടെ നിര നീളുകയാണ്. ഏറ്റവും ഒടുവിൽ കേൾക്കുന്ന പേര് മിയ ജോർജിന്റേതാണ്. തമിഴിൽ വിജയംകുറിച്ച താരം ഇപ്പോൾ തെലുങ്കിൽ ചേക്കേറുകയാണ്.

ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ഉൻഗരല രംബാബുവിലൂടെയാണ് മിയ തെലുങ്കിൽ അരങ്ങേറുന്നത്. സുനിലാണു നായകൻ. അൽഫോൻസാമ്മ എന്ന ആത്മീയ പരമ്പരയിലൂടെ ശ്രദ്ധേയയായ മിയ നവാഗതർക്കു സ്വാഗതം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ചേട്ടായീസ്, വിശുദ്ധൻ, സലാം കശ്മീർ, പാവാട, അനാർക്കലി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്നാണ് കോളിവുഡിലും ഇപ്പോൾ ടോളിവുഡിലുമെത്തുന്നത്.

Miya steps foot in telugu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top