ട്രെയിനിലെ ഭക്ഷണം സ്വാദിഷ്ഠമാകും

ട്രെയിനിലെ മെനു ചുരുക്കി ഉള്ള ഭക്ഷണം രുചികരമായി നല്‍കണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി റെയില്‍വെയോട് നിര്‍ദേശിച്ചു.

ആഹാര സാധനങ്ങളുടെ എണ്ണത്തിലെ വൈവിധ്യത്തിലല്ല ശ്രദ്ധിക്കേണ്ടതെന്ന് അതോറിറ്റി നിര്‍ദേശിച്ചു. ആഹാരം പാഴാക്കാതിരിക്കാന്‍ മിതവായ അളവില്‍ മാത്രമേ ഭക്ഷണം നല്‍കാവൂ എന്നും അതോറിറ്റി പറയുന്നു. ട്രെയിനുകളും സ്റ്റേഷനുകളിലും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികളെല്ലാം കൈക്കൊള്ളുന്നുണ്ടെന്നും എറണാകുളം റെയില്‍വേ ഫുട് സേഫ്റ്റി ഓഫീസ് അറിയിച്ചു. പാന്‍ട്രിയിലെ ശുചിത്വവും, തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയും പരിശോധിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top