റെയിൽ നീരിന് അംഗീകാരമില്ല, നൽകുന്ന ഭക്ഷണം പഴകിയത്; ട്രയിൻ യാത്ര രോഗശയ്യയിലേക്ക്

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് പാചകം, അംഗീകാരമില്ലാത്ത കുടിവെള്ളം, റെയിൽ വെയുടെ കാറ്ററിംഗ് സർവ്വീസ് പൂർണ്ണ പരാജയമെന്ന് സിഎജി റിപ്പോർട്ട്. റെയിൽവെ നൽകുന്ന ഭക്ഷണത്തിനും കുടിവെള്ളത്തിനും നിലവാരമില്ലെന്നാണ് സിഎജി റിപ്പേർട്ടിൽ വ്യക്തമാക്കുന്നത്. ട്രയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണ പലവിധ അസുഖങ്ങൾക്ക് കാരണം മാകുന്നു.
പഴകിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. കുടിയ്ക്കാനായി റെയിൽ വെ സ്‌റ്റേഷനുകളിലും ട്രയിനുകളിലും വിതരണം ചെയ്യുന്ന റെയിൽ നീരിന് അംഗീകാരം പോലുമില്ല. റെയിൽനീരിന്റെ ഗുണനിലവാരവും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു.
ഇതിനെല്ലാം പുറമെ പരസ്യപ്പെടുത്തിയ അളവിൽ ഭക്ഷണം യാത്രക്കാർക്ക് നൽകുന്നില്ലെന്നും ബില്ല് നൽകുന്നതിൽ റെയിൽവെ പരാജയമാണെന്നും സിഎജി കണ്ടെത്തി. റെയിൽ നീരെന്ന പേരിൽ നൽകുന്നത് മലിന ജലമാണെന്നും ഇത് പലവിധ അസുഖങ്ങൾക്കും കാരണമാകുന്നുണ്ടെന്നും നേരത്തേ ആരോപണമുയർന്നിരുന്നു. റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും.
മിക്ക ട്രയിനുകളിലെയും അടുക്കള വൃത്തി ഹീനമാണ്. എലിയടക്കമുള്ള, രോഗം പരത്തുന്ന ജീവികളെ ഇവിടെ സ്ഥിരമായി കാണാറുണ്ടെന്നും ഭക്ഷണമുണ്ടാക്കാനുള്ള പച്ചക്കറുകളും മറ്റും പ്ലാറ്റ് ഫോമിന്റെ നിലത്തിട്ട് അിയുന്ന സംഭവങ്ങളും വാർത്തയായിരുന്നു.
‘No Cleanliness’, Indian Railways Serving Food ‘Unfit’ For Humans CAG Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here