റെയിൽവേയിൽ വിളമ്പുക ഇനി വിമാനത്തിൽ വിളമ്പുന്നതിന് സമാനമായ ഭക്ഷണം

റെയിൽവേയിലെ ഭക്ഷണ നിലവാരം ഉയർത്തുന്നു. ഇതിന്റെ ഭാഗമായി വിമാനങ്ങളിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായ ചാറില്ലാത്ത വിഭവങ്ങൾ ട്രെയിനിൽ നൽകുന്ന കാര്യം റെയിൽവേ പരിഗണിച്ചുവരികയാണ്. ഇതിനെക്കുറിച്ച് പഠിച്ച റെയിൽവേ കമ്മറ്റി മെനുപരിഷ്‌കരണ റിപ്പോർട്ട് ബോർഡിന് സമർപ്പിച്ചു.
പെട്ടന്ന് തയ്യാറാക്കി നൽകാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ട്രെയിനുകളിൽ നൽകാൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ചാറില്ലാത്ത ഭക്ഷണമായിരിക്കണം നൽകേണ്ടത്. വെജിറ്റബിൾ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡിൽസ്, പുലാവ്, ലഡു തുടങ്ങിയ ഭക്ഷണങ്ങളാണ്
കമ്മറ്റി ശുപാർശ ചെയ്യുന്നത്. മെനു പരിഷ്‌കരിക്കുന്നതോടാപ്പം വില കുറക്കുന്നതിനടക്കം നടപടിയുണ്ടാകും.
യാത്രക്കാർക്ക് ടാബ്‌ലെറ്റുകൾ നൽകി പ്രതികരിണങ്ങൾ ഓൺലൈനായി ശേഖരിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി 100 ടാബ്‌ലെറ്റുകൾ ഐആർസിടിസിക്ക് കൈമാറിയിട്ടുണ്ട്.
railway food quality to increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here