പാൻ ചവച്ചു; യോഗി ആദിത്യനാഥിന്റെ ഡ്രൈവർക്ക് പിഴ

Adityanath

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവർക്ക് പിഴ. പാൻ ചവച്ചതിനാണ് ഡ്രൈവർക്ക് പിഴ ചുമത്തിയത്. ശനിയാഴ്ചയാണ് ഡ്യൂട്ടിക്കിടെ പാൻ ചവച്ച ഡ്രൈവർക്ക് 500 രൂപ പിഴ ചുമത്തിയത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻതന്നെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ഓഫീസുകളിൽ പാൻ മസാല, ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാനുള്ള നിർദ്ദേശവും അദ്ദേഹം ജീവനക്കാർക്ക് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ നടപടികൾ സ്വീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top