ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു

nalini-netto nalini netto resigns 31

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. രാവിലെ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് നളിനി നെറ്റോ ചുമതലയേറ്റത്. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിരമിച്ച ഒഴിവിലാണ് നളിനി നെറ്റോയെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി പദവികൾ വഹിച്ചു വരികയായിരുന്നു അവർ.

എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ടു പോകാൻ ശ്രമിക്കുമെന്ന് ചുമതലയേറ്റതിന് ശേഷം നളിനി നെറ്റോ മാധ്യമങ്ങളോട് പറഞ്ഞു. 100 ശതമാനം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കും. ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കാൻ ആഗ്രഹമില്ല. ഒരു കുടുംബത്തിൽ കഴിവ് കൂടിയവരും കുറഞ്ഞവരും ഉണ്ടാകും. ആരും പൂർണരല്ല. പ്രവർത്തനങ്ങൾ വിലയിരുത്തി ഓരോരുത്തരെയും മികവുള്ളവരാക്കാൻ ശ്രമിക്കുമെന്നും നളിനി നെറ്റോ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top