നളിനി നെറ്റോയുടെ സഹോദരന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഇന്‍കം ടാക്‌സ് മുന്‍ ഓഫീസര്‍ ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് ആര്‍ മോഹനന്റെ നിയമനം.

മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍ മോഹനന്‍. ഐ ആര്‍ എസില്‍ ചേരുന്നതിന് മുന്‍പ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ആര്‍ മോഹനന്‍ നിലവില്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നളിനി നെറ്റോ ഇന്നലെ രാജിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രില്‍ ഒന്നുമുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു നളിനി നെറ്റോ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top