വാത്മീകിയ്ക്കെതിരെ പരാമർശം; രാഖി സാവന്ത് മാപ്പ് പറഞ്ഞു
April 4, 2017
0 minutes Read

രാമായണം രചിച്ച വാത്മീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ ബോളിവുഡ് താരം രാഖി സാവന്ത് മാപ്പ് പറഞ്ഞു. ലുധിയാന കോടതി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനിടയിലാണ് താരത്തിന്റെ ക്ഷമാപണം. നേരത്തേ കോടതി ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും രാഖി ഹാജരായിരുന്നില്ല. തുടർന്ന് രാഖിയ്ക്ക് നേരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വാൽമീകിക്കെതിരെ മോശം പരാമർശം നടത്തിയെന്നും അത് വാൽമീകി വിഭാഗത്തിൽ പെട്ടവരുടെയും മതവികാരത്തെ വൃണപ്പെടുത്തി യെന്നും ആരോപിച്ച് രാഖിയ്്ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement