രാഖി സാവന്തും ഭർത്താവും പിരിയുന്നു; പ്രഖ്യാപനം പ്രണയദിനരാവിൽ

ബോളിവുഡ് താരം രാഖി സാവന്തും ഭർത്താവ് റിതേഷ് സിംഗും പിരിയുന്നു. രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ( rakhi sawant announces separation )
രാഖിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റഎ പൂർണ രൂപം : ‘ പ്രിയ ആരാധകരെ. ഞാനും റിതേഷും ബന്ധം വേർപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. അഭപ്രായ വ്യത്യാസങ്ങളെ മറികടക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അവയൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് ഞങ്ങൾ ഇരുവർക്കും നല്ലതെന്ന് മനസിലാക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ട് മുൻപേ തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

1997 ലെ അഗ്നിചക്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രാഖി സാവന്ത് സിനിമാ ലോകത്ത് എത്തുന്നത്. മേ ഹൂ നാ, ദിൽ ബോലെ ഹഡിപ്പ, മേരെ ബ്രദർ കി ദുൽഹൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
Story Highlights: rakhi sawant announces separation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here