ഫേസ്ബുക്ക് ലൈവിന് ശേഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

student commits suicide after going live on facebook

ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർത്ഥി മുംബൈ താജ് ഹോട്ടലിന്റെ 19ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 24കാരനായ അർജുൻ
ഭരദ്വാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ഒരാളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന ആമുഖത്തോട് കൂടിയാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അർജുൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ബെംഗളൂരുവിലാണ് അർജുൻ ഭരദ്വാജിന്റെ കുടുംബം താമസിക്കുന്നത്.

കസേര ഉപയോഗിച്ച് ഹോട്ടൽ റൂമിന്റെ ജനൽ തകർത്താണ് അർജുൻ താഴേക്ക് ചാടിയത്. റൂമിൽ നിന്ന് അർജുന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഞാൻ മദ്യത്തിന് അടിമപ്പെട്ടിരിക്കുകയാണ്, ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണെന്നും പോലീസ് കണ്ടെടുത്ത കുറിപ്പിൽ പറയുന്നു.

student commits suicide after going live on facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top