കുറ്റബോധംകൊണ്ടാണ് മുഖ്യമന്ത്രി ജിഷ്ണുവിന്റെ അമ്മയെ കാണാത്തതെന്ന് ഉമ്മൻചാണ്ടി

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കാണില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.
കുറ്റബോധംകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാത്തതെന്നും ഉമ്മൻചാണ്ടി. എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാകണം. പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകും. പോലീസ് നടപടി ന്യായമെങ്കിൽ എന്തുകൊണ്ട് കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നില്ല. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ നിരാഹാരസംരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം.
ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സർക്കാർ പത്ര പരസ്യം നൽകിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് ഉമ്മൻചാണ്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here