വംശീയ വിദ്വേഷമില്ല, കറുത്ത ദക്ഷിണേന്ത്യാക്കാരോടൊപ്പം ജീവിക്കുന്നത് കണ്ടില്ലേ?: തരുണ്‍ വിജയ്

ബിജെപി മുന്‍ പാര്‍ലമെന്റംഗം തരുണ്‍ വിജയുടെ പ്രസംഗം വിവാദമാകുന്നു. നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടായ ആക്രമണം വംശീയപ്രശ്നം അല്ലെന്ന് കാണിച്ച് തരുണ്‍ വിജയുടെ വിശദീകരണമായിരുന്നു ഇത്. അല്‍ജസീറ ചാനലിന് വേണ്ടിയാണ് തരുണിന്റെ വംശീയ പ്രസംഗം നല്‍കിയത്.
ഞങ്ങള്‍ വംശീയ വിദ്വേഷമുള്ളവരല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കറുത്ത നിറമുള്ളവരാണ്. ഞങ്ങള്‍ വംശീയ വിദ്വേഷം ഉള്ളവരായിരുന്നെങ്കില്‍ കറുത്ത നിറമുള്ള ദക്ഷിണേന്ത്യക്കാരുമായി എങ്ങനെ ജീവിക്കും എന്നാണ് തരുണ്‍ വിജയ് ചോദിച്ചത്. സോഷ്യല്‍ മാധ്യമങ്ങളിലടക്കം വിവാദ പ്രസംഗം വൈറലായതോടെ മാപ്പ് ചോദിച്ച് ഇദ്ദേഹം രംഗത്ത് എത്തി. ഇന്ത്യയില്‍ പലയിടത്തും പല നിറത്തിലുള്ള ആളുകള്‍ ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ ആരോടും വിവേചനം കാണിക്കുന്നില്ല എന്നാണ് താന്‍ ഉദ്ദേശിച്ചെന്നും തരുണ്‍ വിജയ് പിന്നീട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here