സഹീര്‍ഖാന്‍ വിവാഹിതനാകുന്നു

saheerkhan

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു.  സഹീർ തന്നെ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഷാരൂഖ് ഖാൻ നായകനായ ചക്ദേ ഇന്ത്യ ചിത്രത്തിലെ ശ്രദ്ധേയവേഷം ചെയ്തയാളാണ് സാഗരിക. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top