Advertisement

‘മുസോവ’ വീഡിയോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങും

May 7, 2017
Google News 1 minute Read
dance

”മുസാവ” എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഡാൻസ് പാർട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തവർ കുടുങ്ങും. യു എ ഇ ജനറൽ പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. സ്കൂൾ വിദ്യാർഥികളും വിദ്യാർത്ഥിനികളും ഒരുമിച്ചുള്ള ഡാൻസ് പാർട്ടിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. പരമ്പരാഗതവും സദാചാരപരവും ആയ മൂല്യങ്ങളെ ഹനിക്കുന്നതാണ്  ഇത്തരം പ്രവർത്തികളെന്ന് യു എ ഇ ജനറൽ പ്രോസിക്യൂഷൻ വക്താക്കൾ പറഞ്ഞു. ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നതും അത് വീഡിയോ ആക്കി പ്രചരിപ്പിക്കുന്നതും ആവർത്തിക്കപ്പെടാതിരിക്കാൻ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നും ജനറൽ പ്രോസിക്യൂഷൻ വക്താക്കൾ ആവശ്യപ്പെട്ടു.

Dance,party, video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here