‘ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പെരുമാറി’; കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി

കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കി. ജീവനക്കാരുടെ കടം വീട്ടാൻ ശ്രമിച്ചു. ആനുകൂല്യങ്ങൾ തിരിച്ചു കൊണ്ട് വന്നു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത യൂണിയനുകളുമായി നല്ല ബന്ധമാണുള്ളത്. സമരങ്ങളെ എതിർത്തിട്ടില്ല. പ്രകോപനപരമായ രീതിയിൽ പെരുമാറിയിട്ടില്ല. കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താൻ അല്ല. ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പേജിൽ പുറത്തിറക്കിയ വിഡിയോയിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
Story Highlights: biju prabhakar ksrtc video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here