ബിരുദധാരികൾക്ക് യുഎസ്ടി ഗ്ലോബലിൽ തൊഴിൽ അവസരങ്ങൾ

നോൺ എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്ക് യുഎസ്ടി ഗ്ലോബലിൽ തൊഴിൽ അവസരം. ഓഫ് ക്യാമ്പസ് ഡ്രൈവിലൂടെയാണ് കമ്പനി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
2017 ൽ പഠനം പൂർത്തിയാക്കിയ BSc, BCA, BCom (physics/maths etc) ബിരുദധാരികൾക്കാണ് അവസരം. 60% മാർക്കോട് കൂടി പാസ്സായിരിക്കണം. സപ്ലികൾ ഒന്നും പാടില്ല.
ഓൺലൈൻ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ.
മെയ് 12 വെള്ളിയാഴ്ച്ച തൃശ്ശൂർ സഹൃദയ എഞ്ചിനിയറിങ്ങ് കോളേജിൽ വെച്ചാണ് റിക്രൂട്ട്മെന്റ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8.30 ന് സഹൃദയ കോളേജിൽ എത്തിച്ചേരണം. 9 മണിക്ക് ശേഷം വരുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
UST off campus recruitment drive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here