Advertisement

വാർത്തകൾ അനായാസം കൈകാര്യം ചെയ്യാൻ മികവുണ്ടോ ? ട്വന്റിഫോ‍ർ ഡിജിറ്റലിൽ അവസരങ്ങൾ

July 29, 2023
Google News 3 minutes Read
24 digital job oppurtuinities

ട്വന്റിഫോർ ഡിജിറ്റൽ വിഭാഗത്തിൽ ജേണലിസ്റ്റുകൾക്ക് അവസരം. മലയാളം, ഇംഗ്ലീഷ് പോർട്ടലുകളിലാണ് അവസരം. ട്രെയ്‌നി, സബ് എഡിറ്റർ തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ( twentyfour digital job oppurtunities )

മലയാളം സബ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഏറ്റവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം, ഒപ്പം മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും. ഗൂഗിൾ സർച്ച്, അനലിറ്റിക്‌സ്, എസ്ഇഒ എന്നിവയിൽ പ്രാവീണ്യം അഭികാമ്യം. സമകാലിക സംഭവങ്ങളെ കുറിച്ച് ലേഖനങ്ങളെഴുതാനും വിഡിയോ കണ്ടന്റ് നിർമിക്കാനും അറിയണം. താത്പര്യമുള്ളവർക്ക് digital@insightmediacity.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കാം. സബ്ജക്ടിൽ ‘സബ് എഡിറ്റർ മലയാളം’ എന്ന് രേഖപ്പെടുത്തണം.

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് ഇംഗ്ലീഷ് സബ് എഡിറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. സബ്ജക്ട് ലൈനിൽ സബ് എഡിറ്റർ ഇംഗ്ലീഷ് എന്ന് എഴുതണം.

ജേണലിസ്റ്റ് ട്രെയ്‌നികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമാണ് നിഷ്‌കർശിക്കുന്നത്. മലയാള ഭാഷയിലെ പ്രാവീണ്യം, മലയാളം ടൈപ്പിംഗ്, ഇംഗ്ലീഷ് തർജിമ എന്നിവ നിർബന്ധമാണ്. സങ്കീർണ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവും സമകാലിക സംഭവങ്ങളെ കുറിച്ചുള്ള അറിവും ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. സബ്ജക്ട് ലൈനിൽ മലയാളം/ ഇംഗ്ലീഷ് ജേണലിസ്റ്റ് ട്രെയ്‌നി എന്ന് രേഖപ്പെടുത്തണം.

സോഷ്യൽ മീഡിയ എക്‌സിക്യൂട്ടിവ് / SEO അസിസ്റ്റന്റുമാർക്കും ട്വന്റിഫോറിൽ അവസരമുണ്ട്. ഡിജിറ്റലിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള SEO, SEM, Google analytics, social media marketing, campaigns, GAM എന്നിവ അറിയുന്നവർക്കാണ് അവസരം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം വേണം. താതപര്യമുള്ളവർ digital@insightmediacity.com എന്ന വിലാസത്തിലേക്ക് ബയോഡേറ്റ അയക്കുക. സബ്ജക്ട് ലൈനിൽ സോഷ്യൽ മീഡിയ എക്‌സിക്യൂട്ടിവ് / SEO അസിസ്റ്റന്റ് എന്ന് രേഖപ്പെടുത്തുക.

അപേക്ഷകളെല്ലാം സമർപ്പിക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ് 5 ആണ്.

Story Highlights: twentyfour digital job oppurtunities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here