ഒരിക്കൽകൂടി ലോക റെക്കോർഡിട്ട് ദുബായ്

ലോകത്തെ ഏറ്റവും വലിയ പ്രൊജക്ഷൻ മാപ്പിങ്ങ് സംഘടിപ്പിച്ച് കോണ്ടിനെന്റൽ ദുബായി ഫെസ്റ്റിവൽ സിറ്റി. ഇതിലൂടെ ഗിന്നസ് ലോക റെക്കോർഡിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ദുബായ്. മൾട്ടി സെൻസറി ഇമാജിൻ ഷോയുടെ ഭാഗമായാണ് ദുബായ് ലോകത്തെ ഏറ്റവും വലിയ പ്രൊജക്ഷൻ മാപ്പിങ്ങ് സംഘടിപ്പിച്ചത്.
ലോകത്തെ ഏറ്റവും വലിയ ഐമാക്സ് സ്ക്രീനിനേക്കാൾ 5 ഇരട്ടി വലുപ്പം ഉണ്ട് ഈ പ്രൊജക്ഷന്. ഒരു ചെറിയ കുട്ടിയുടെ സ്വപ്നങ്ങളാണ് ഈ പ്രൊജക്ഷിനിലൂടെ ലോകജനതയെ കാണിച്ചിരിക്കുന്നത്.
ഇമാജിൻ ഷോയ്ക്ക് ലഭിക്കുന്ന രണ്ടാം ലോക റെക്കോർഡാണ് ഇത്. ലോകത്തെ ഏറ്റവും വലിയ വാട്ടർ സ്ക്രീൻ പ്രൊജക്ഷന്റെ പേരിലാണ് ഇതിന് മുമ്പ് ഇമാജിൻ ഷോ ലോക റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ചത്.
worlds largest projection mapping
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here