Advertisement

ദുബായിൽ വിസ്മയമായി സ്‌കൈ ബ്രിഡ്ജ്

May 12, 2017
Google News 1 minute Read
dubai sky bridge

ദുബായിലെ ഡൗൺടൗണിലെ പുതിയ സ്‌കൈ വ്യൂ ഹോട്ടലിനേയും അഡ്രസ് റഡിഡൻസ് സ്‌കൈ വ്യൂവിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സ്‌കൈ ബ്രിഡ്ജിന്റെ രൂപകൽപ്പനയും നിർമാണവും പൂർത്തിയായി. പാലത്തിന് 220 മീറ്റർ ഉയരവും 85 മീറ്റർ നീളവുമുണ്ട്. 30 മീറ്ററാണ് വീതി.

സ്‌കൈ കളക്ഷൻ ഡ്യുപ്ലക്‌സസിന്റെ ആഡംബര യൂണിറ്റുകളിലായി മൂന്ന് തട്ടുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്. ബുർജ് ഖലീഫ, ദുബായ് ഫൗണ്ടേഷൻ തുടങ്ങിയ വമ്പൻ കെട്ടിടങ്ങളുടെ പാലത്തിൽ നിന്ന് കാണാൻ സാധിക്കും. വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കൈ ബ്രിഡ്ജ് 4500 ടൺ സ്ട്രക്ചറൽ സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പദ്ധതിക്കുവേണ്ടി പ്രവർത്തിച്ചത്.

പാലത്തിന്റെ പ്രധാനഭാഗങ്ങൾ അഞ്ചായിട്ട് വിഭജിച്ചാണ് പാലം സ്ഥാപിച്ചത്. ഒരോ ഭാഗത്തിനും 400 ടൺ വീതം ഭാരമുണ്ടായിരുന്നു. അഞ്ചാമത്തെ ഘടകത്തിന് 1500 ടൺ ആയിരുന്നു ഭാരം.

ഹൈ കപ്പാസിറ്റി ക്രെയ്‌നുകൾ മേഖലയിൽ ഉപയോഗിക്കാറില്ല. എന്നാൽ ഇതിനായി പ്രത്യേക ഹൈ കപ്പാസിറ്റി ഹൈഡ്രോലിക് ജാക്‌സ് സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. എല്ലാ ഘടകങ്ങളും താഴെവെച്ച് കൂട്ടിയോജിപ്പിച്ചതിന് ശേഷമാണ് പാലം ഉയർത്തിയത്. സ്‌കൈ ബ്രിഡ്ജിൽ ഫയർ പ്രൂഫിംഗ് ഉൾപ്പടെയുള്ള സുരക്ഷ പരിശോധനകൾ നടത്തിയിട്ടുണ്ട്.

dubai sky bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here