ട്രക്ക് മറിഞ്ഞ് 11 തൊഴിലാളികൾ മരിച്ചു

മധ്യപ്രദേശിലെ ജബൽപുരിൽ ട്രക്ക് പത്തടി താഴ്ചയുള്ള കലുങ്കിലേക്ക് തലകീഴായി മറിഞ്ഞ് 11 തൊഴിലാളികൾ മരിച്ചു. ജുമാനിയ ഗ്രാമത്തിനടുത്ത് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സംഭവം.
വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് കലുങ്കിലേക്ക് മറിയുകയായിരുന്നു. മഹാരാഷ്ട്രയിലെ ഗോന്ദ്യ ജില്ലയിൽനിന്നുള്ള 35 തൊഴിലാളികളാണ് ട്രക്കിലുണ്ടായിരുന്നത്. പത്തുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ജബൽപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീഡിയുണ്ടാക്കുന്ന ഇല പറിക്കാൻ വനംവകുപ്പിെൻറ ട്രക്കിൽ പോയവരാണ് അപകടത്തിൽപെട്ടതെന്ന് ജബൽപുർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജിത് ചൗള പറഞ്ഞു.
truck mishap 11 labourers killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here