ഒബ്റോൺ മാളിൽ തീ പടരാൻ കാരണം സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത

ഒബ്റോൺ മാളിൽ തീ പിടർന്നത് നാലാം നിലയിലെ ഫുഡ്കോർട്ടിലെ അടുക്കളയിൽ നിന്നെന്ന് അഗ്നിശമന സേന. നാലാം നില പൂർണ്ണമായും കത്തി നശിച്ചു.
മാളിൽ പുക പുറത്ത് കടക്കാനുള്ള സംവിധാനമില്ലാത്തത് സ്ഥിതിഗതികൾ വഷളാക്കുന്നു. തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ തീ അണയ്ക്കാൻ മാളുകളിൽ സ്ഥാപിക്കുന്ന സ്പ്രിംഗ്ലറിന്റെ ക്യാപ് നീക്കം ചെയ്തിട്ടില്ലാത്ത നിലയിലായിരുന്നു എന്ന് ചില സന്ദർശകർ അഭിപ്രായപ്പെട്ടു. ഇതും തീ പടരാൻ
കാരണമായതായി സംശയിക്കുന്നു.
ഫയർ ഫൈറ്റിങ്ങ് സിസ്റ്റം, സ്മോക്ക് എക്സ്ട്രാക്ഷൻ, സ്മോക്ക് ഡിറ്റക്ഷൻ, ഫയർ ഡിറ്റക്ഷൻ, ഫയർ സപ്രഷൻ സിസ്റ്റം എന്നിവയാണ് ഒരു കെട്ടിടത്തിനെ തീ പിടുത്തത്തിൽ നിന്നും രക്ഷിക്കുന്നത്. കെട്ടിടത്തിന് എൻഒസ് വേണമെങ്കിൽ ഈ സംവിധാനങ്ങൾ കെട്ടിടത്തിൽ ഉണ്ട് എന്നത് അധികൃതർക്ക് ബോധ്യപ്പെടണം. എന്നാൽ ഒബ്റോൺ മാളിന്റെ കാര്യത്തിൽ എൻഒസി ലഭിക്കുന്ന അവസരത്തിൽ ഇതെല്ലാം സജ്ജമാക്കുകയും, എന്നാൽ പിന്നീട് ഇത് വേണ്ടവിധത്തിൽ മെയിന്റെയിൻ ചെയ്യാത്തതോ, അതിന്റെ പവർ ഓഫായതോ ആണ് ഈ കനത്ത നാശനഷ്ടത്തിന് വഴിയൊരുക്കിയതെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്.
സന്ദർശകരെ മുഴുവൻ ഒഴിപ്പിച്ചത് മൂലം ആളപായമുണ്ടായില്ല. സ്ഥലത്ത് പുക പടരുന്നതിനാൽ പ്രദേശവാസികളെ ആശങ്കയിലാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സിനെ അറിയിച്ച ശേഷം പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ശേഷം ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് വണ്ടികൾ വന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
oberon mall fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here