ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം; വിശദീകരണവുമായി മുഖ്യമന്ത്രി

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ പങ്കെടുക്കാത്തത് നിയമപ്രശ്നമുള്ളതിനാലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമ സെക്രട്ടറി ഉപദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വൈകീട്ട് 5 മണിക്കാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെ വിമർശനമായിരുന്നു ജേക്കബ് തോമസിന്റെ ആത്മകഥ. പുസ്തകത്തിലെ വിവാദ പരാമർശങ്ങളെ കുറിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രകാശന ചടങ്ങിനെത്തുന്നതും ചർച്ചയായിരുന്നു.
pinarayi vijayan justifies not attending jacob thomas book launch
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here