കൊച്ചി മെട്രോയ്ക്ക് ഐജിബിസിയുടെ പ്ലാറ്റിനം അവാര്‍ഡ്

metro

ഓടി തുടങ്ങന്നതിന് മുമ്പ് തന്നെ നേട്ടങ്ങളുടെ പട്ടികയില്‍ കുതിക്കുന്ന കൊച്ചി മെട്രോയ്ക്ക് പുതിയ അംഗീകാരം. ദ ഇന്ത്യന്‍ ഗ്രീന്‍ ബിള്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം അവാര്‍ഡാണ് കൊച്ചി മെട്രോയുടെ 16സ്റ്റേഷനുകള്‍ക്ക് ലഭിച്ചത്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ട് കാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴപാര്‍ക്ക്, പാലാരിവട്ടം, സ്റ്റേഡിയം, കലൂര്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നീ സ്റ്റോപ്പുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
സൈറ്റ് സെലക്ഷന്‍ ആന്റ് പ്ലാനിംഗ്, ജലലഭ്യത, ഊര്‍ജ്ജ ലഭ്യത, നിര്‍മ്മിതി, പ്രകൃതി സംരക്ഷണം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാമാക്കിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

kochi metro, metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top