നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. അധികാരത്തിലേറി ഒമ്പതു മാസങ്ങൾക്കുശേഷമാണ് രാജി. കൂട്ടുകക്ഷിയായി നേപ്പാളി കോൺഗ്രസിന് അധികാരം ൈകമാറുന്നതിന്റെ ഭാഗമായാണിത്. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് 62 കാരനായ പ്രചണ്ഡയുടെ രാജി പ്രഖ്യാപനം. 2016 ആഗസ്റ്റ് മൂന്നിനാണ് പ്രചണ്ഡ രാജ്യത്തെ 39ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) ചെയർമാനാണ് പ്രചണ്ഡ.
പരസ്പര ധാരണപ്രകാരം നേപ്പാളി കോൺഗ്രസ് പ്രസിഡൻറ് ഷേർ ബഹാദൂർ ദേബക്കാണ് അദ്ദേഹം അധികാരം കൈമാറിയത്.
nepal,prime minister,resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here