സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മകളുടെ കാമുകനെന്ന് പെണ്‍കുട്ടിയുടെ അമ്മ

swaaaamy swami castration case girl under custody of sanghparivar says boyfriend

തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മകളുടെ കാമുകനാണ് സ്വാമിയെ ആക്രമിച്ചതെന്നാണ് അമ്മയുടെ പരാതി. പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയിലാണ് അമ്മയുടെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന വാദം കളവാണ്. പെണ്‍കുട്ടിയുടെ പ്രണയ ബന്ധത്തെ സ്വാമി അടക്കം വീട്ടിലെ എല്ലാവരും എതിര്‍ത്തിരുന്നു. ഇതില്‍ നിന്ന് പിന്മാറാന്‍ സ്വാമി ശക്തമായി പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ഇതേ പരാതിയുമായി എത്തിയിട്ടുണ്ട്. സ്വാമിയോട് പെണ്‍കുട്ടിയ്ക്ക് വൈരാഗ്യം ഉണ്ടായിരുന്നെന്നും അമ്മ പറയുന്നു. സ്വാമി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. പെണ്‍കുട്ടി വിളിച്ചിട്ടാണ് സ്വാമി എന്ന് വീട്ടിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. ബഹളം കേട്ട് എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടിനു വെളിയിലേക്ക് ഓടുന്നതാണ് കണ്ടത്. സംഭവത്തിന് ശേഷം സ്വാമി 40ലക്ഷം രൂപ വാങ്ങിയതായി പറയാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ ഉണ്ട്. പെണ്‍കുട്ടിയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പരാതിയില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More