രുചിയോടെ തരിപ്പോള

tharipola

കായ്പോള, കാരറ്റ് പോള, തരിപ്പോള, ചിക്കന്‍ പോള എന്നിങ്ങനെ നോമ്പുതുറ മലബാര്‍ വിഭവങ്ങള്‍ നിരവധിയാണ്. മുട്ടയും മൈദയും പ്രധാന ചേരുവായി വരുന്ന തരിപ്പോള എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണാം. മൈദയ്ക്ക് പകരം റവയും ഉപയോഗിച്ച് തരിപ്പോള തയ്യാറാക്കാം.

ചേരുവകള്‍
1. കോഴിമുട്ട -3
2. ഏലയ്ക്ക- 1
3. പഞ്ചസാര- ഒരു കപ്പ്
4.മൈദ-  ഒന്നേകാല്‍- കപ്പ്  (റവ – ഒരു കപ്പ്)
5. നെയ്യ് -ഒന്നര സ്പൂണ്‍
6. കിസ്മിസ്-  8
7. കശുഅണ്ടി-  6
തയ്യാറാക്കുന്ന വിധം

1, 2, 3 ചേരുവകള്‍ നന്നായി അടിച്ച് പതപ്പിക്കുക. മെഷീന്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ശേഷം 4-ാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചുവെക്കുക. ഫ്രൈ പാന്‍ ചൂടാക്കി 5-ാമത്തെ ചേരുവ ഒഴിച്ച് ചെറുതീയില്‍ വെച്ച് യോജിപ്പിച്ച മിശ്രിതം അതിലേക്കൊഴിച്ച് 10 മിനിറ്റ് വേവിച്ച് വാങ്ങിവെക്കുക. 6 ഉം 7 ഉം ചേരുവകള്‍ ചേര്‍ത്ത് ഇത് അലങ്കരിക്കാം. രുചിയാര്‍ന്ന തരിപ്പോള തയ്യാറായി.

tharipolaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More