മതസൗഹാർദ്ദത്തിന്റെ രുചിക്കൂട്ട്; പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നോമ്പ് തുറ ഒരുക്കി ക്ഷേത്രകമ്മിറ്റി

വ്രതശുദ്ധിയുടെ ഈ പുണ്യമാസത്തിൽ ഒരു നാട് ഒന്നിച്ച കാഴ്ച്ചയാണ് മലപ്പുറം ഇരിങ്ങാവൂർ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര പരിസരത്ത് കണ്ടത്. ജാതിമതഭേദമന്യേ നോമ്പ് എടുത്ത് മനസ്സ് ശുദ്ധിയാക്കി ഇരിങ്ങാവൂർ നിവാസികൾ ഒന്നിച്ച് ഒരു കുടകീഴിൽ ഇരുന്ന് നോബ് തുറന്നു. ( Chathangad Vishnu Temple Committee Iftar )
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് നോമ്പ്തുറ ഒരുക്കിയത്. സാധാരണ പ്രതിഷ്ഠാദിനത്തിൽ ഇതര മതസ്ഥരും അന്നദാനത്തിലടക്കം ഇവിടെ പങ്കാളികളാകാറുണ്ട്. എന്നാൽ ഇത്തവണ റംസാൻ മാസമായതിനാൽ അതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഇവർക്ക് പ്രത്യേകമായി നോമ്പ്തുറ സൗകര്യമൊരുക്കിയത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
കഴിഞ്ഞ വർഷവും ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തിൽ നോമ്പ്തുറ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ഇതിനുള്ള പന്തലൊരുക്കിയത്.
Story Highlights: Chathangad Vishnu Temple Committee Iftar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here