Advertisement

റമദാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസിഡർ: ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെഎംസിസി ഗ്രാൻഡ് ഇഫ്താർ

April 15, 2023
Google News 1 minute Read
Indian Ambassador wishes Ramadan

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്‌സലൻസി അമിത് നാരംഗ് മുഖ്യ അതിഥിയായി പങ്കെടുത്ത്‌ സംസാരിച്ചു. എല്ലാവർക്കും റമദാൻ നന്മകൾ ആശംസിക്കുന്നതായി ഹിസ് എക്‌സലൻസി അമിത് നാരംഗ് പറഞ്ഞു.

ഇന്ത്യൻ ഇസ്ലാമിക് സ്കൂൾ ഫോർ ഖുർആൻ സ്റ്റഡീസിൽ (റൂവി സുന്നി സെന്റർ മദ്രസ്സ ) വച്ച് നടന്ന ഗ്രാൻഡ് ഇഫ്താറിൽ ഇന്ത്യൻ അംബാസിഡറെ കൂടാതെ, ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ഡോക്ടർ ശിവകുമാർ മാണിക്കം, വിവിധ മത നേതാക്കൾ, പണ്ഡിതന്മാർ, പുരോഹിതന്മാർ, വിവിധ സംഘടനാ നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ പങ്കെടുത്തൂ.

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ ഷമീർ പി ടി കെ എന്നിവരുടെ നേതൃത്വത്തിൽ മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി നേതാക്കളും പ്രവർത്തകരും ഇഫ്താറിന് നേതൃത്വം നൽകി. കൊവിഡ്‌ നിയന്ത്രണങ്ങൾക്ക്‌ ശേഷം ആദ്യമായാണ്‌ മസ്കറ്റ് കെഎംസിസി ഇത്തവണ ഒരു ഗ്രാന്റ്‌ ഇഫ്താർ സംഗമം ഒരുക്കിയത്. അതുകൊണ്ടുതന്നെ വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. ഇഫ്താരാണാന്തരം നടന്ന മഗ്‌രിബ് നമസ്കാരത്തിന് ആഫിദ് മിസ്ഹബിൻ സെയ്ദ് നേതൃത്വം നൽകി.

Story Highlights: Indian Ambassador wishes Ramadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here