സ്വാമി ഗംഗേശാനന്ദയുടെ റിമാന്റ് കാലാവധി നീട്ടി

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ റിമാന്റ് കാലാവധി നീട്ടി. തിരുവനന്തപുരം പോക്സോ കോടതി ജൂൺ 17 വരെയാണ് റിമാന്റ് നീട്ടിയത്. പോലീസിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കുന്നതിനെ തുടർന്നാണ് കാലാവധി നീട്ടാൻ ഉത്തരവായത്.
യുവതിതന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. താൻ ഉറങ്ങിക്കിടക്കുമ്പോഴാണ് പെൺകുട്ടി തന്റെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് കഴിഞ്ഞ ദിവസം സ്വാമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം യുവതി എന്തിന് ഇത് ചെയ്തു എന്ന കാര്യത്തിൽ അവ്യക്ത തുടരുകയാണ്. തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമിച്ചതാണ് നടപടിയ്ക്ക് പിന്നിലെന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നാൽ കാമുകനുമായുള്ള ബന്ധത്തിന് തടസ്സം നിന്ന സ്വാമിയോട് പെൺകുട്ടിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് അമ്മ പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here