റേഷൻ അരി എപ്പോ കിട്ടും ? ഗൂഗിളിനോട് ചോദിച്ച് നോക്കൂ…ഒരു അടിപൊളി ഉത്തരം ഉടൻ ലഭിക്കും

നാം എന്തറിയണമെങ്കിലും ആദ്യം ചോദിക്കുക ഗൂഗിളിനോടാണ്. സ്ഥലം, കണക്കുകൾ, പേരുകൾ തുടങ്ങി പ്രദേശത്തെ ഏറ്റവും നല്ല ഹോട്ടൽ വരെ ഏതെന്ന് പ്രദേശ വാസികളോടല്ല മറിച്ച് ഗൂഗിളിനോടാണ് ചോദിക്കുന്നത്.
എന്നാൽ റേഷൻ എപ്പോ കിട്ടും എന്ന് ഗൂഗിളിനോട് ചോദിച്ചിട്ടുണ്ടോ ? ഗൂഗിളിനോട് ഈ ചോദ്യം ചോദിച്ച് നോക്കണം !! അപ്പോ കിട്ടും ഒരു കിഡിലൻ ഉത്തരം!! മലയാളത്തിൽ സേർച്ച് ചെയ്യണമെന്നില്ല. മംഗ്ലീഷിൽ സെർച്ച് ചെയ്താൽ മതി.
റേഷന്റെ കാര്യം മാത്രമല്ല, ശമ്പളം എന്ന് കിട്ടും, അധ്യയന വർഷം തുടങ്ങുമ്പോൾ പുസ്തകം എപ്പോ കിട്ടും, ഒരു ജോലി എപ്പോ കിട്ടും, തുടങ്ങി എന്ത് എപ്പോ കിട്ടും എന്ന് ചോദിച്ചാലും ഉത്തരം ഒന്ന് തന്നെ !! ‘നോക്കി ഇരുന്നോ ഇപ്പോ കിട്ടും’ !!
സംഭവം വൈറലായതോടെ ഫുഡ് എപ്പോ കിട്ടും, പെണ്ണ് എപ്പോ കിട്ടും, തുടങ്ങി എപ്പോ കിട്ടുമെന്ന വാക്യം ചേർത്ത് ഗൂഗിളിന് നേരെ ചോദ്യങ്ങൾ വാരിയെറിയുകയാണ് ജനം.
ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനാണ് ഇത്തരത്തിലുള്ള രസകരമായ ഉത്തരങ്ങൾ ഗൂഗിളിൽ കാണുവാൻ കാരണമാകുന്നത്.
google search engine eppo kittum search results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here