വിവാഹ ചടങ്ങ്; വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങൾ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്’; വൈറലായി ഐസിയുവിന്റെ ‘വാർത്താ’ ട്രോൾ

icu news troll kochi metro goes viral

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നു മെട്രോമാൻ ഇ. ശ്രീധരനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ സർക്കാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്.

കേന്ദ്രസർക്കാരിനെ വിമർശിച്ച് നിരവധി ട്രോളുകൾ ഇറങ്ങിയെങ്കിലും സമകാലിക സംഭവങ്ങളെ ട്രോളുന്ന പ്രശ്സ്ഥ ഫേസ്ബുക്ക് പേജായ ഇന്റർനാഷ്ണൽ ചളു യൂണിയൻ അഥവാ ഐസിയുവിന്റെ ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സാധാരണ സിനിമാ രംഗങ്ങളുടെ ഫോട്ടോ പോസ്റ്റുകളിലൂടെയാണ് ഐസിയു ട്രോളുകൾ ഉണ്ടാക്കുന്നത്. എന്നാൽ ഇത്തവണ വ്യത്യസ്തമായി ‘വാർത്താ’ ട്രോളുമായാണ് ഐസിയു എത്തിയിരിക്കുന്നത്. ‘വിവാഹ ചടങ്ങ്; വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങൾ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ‘ എന്ന തലക്കെട്ടിൽ വന്ന ‘വാർത്താ’ ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

‘വാർത്ത’ പോസ്റ്റ് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളിൽ 6.7കെ ലൈക്കാണ് ട്രോളിന് ലഭിച്ചത്. ഇതിനോടകം മൂവായിരത്തിൽ പരം ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്.

‘വാർത്താ’ ട്രോളിന്റെ പൂർണ്ണ രൂപം :

മോദിജി സംബന്ധിക്കുന്ന  വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വരനെ ഒഴിവാക്കി .

സുരക്ഷാ പ്രേശ്നങ്ങൾ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി  മന്ത്രാലയം അറിയിച്ചു !!

വധുവിന്റെ അച്ഛൻ..വരന്റെ സഹോദരി തുടങ്ങിയവർ ഒഴിവാക്കപ്പെട്ട അപ്രധാനികളിൽ പെടും . പകരം വെങ്കയ്യ നായിഡു …മേയർ അമ്മിണി … നാഗാലാ‌ൻഡ് ഗവർണർ തുടങ്ങിയവർ പങ്കെടുക്കും .

പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കിൽ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു .

കലൂർ AJ ഹാളിൽ വെച്ച് നടത്തേണ്ടിയിരുന്ന വിവാഹം SPGയുടെ നിർദേശപ്രകാരം കൊച്ചി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയിരുന്നു . മഴ മൂലം വിവാഹം ഉപേക്ഷിക്കേണ്ടി വന്നാൽ DUCKWORTH LEWIS നിയമപ്രകാരം ബിജെപിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു  !!

icu news troll kochi metro goes viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More