ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ

ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചു
തസ്തികകൾ സൃഷ്ടിച്ചു
- 2014-15 അധ്യയന വർഷം പുതുതായി അനുവദിച്ച സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിൽ / ബാച്ചുകളിൽ താഴെ പറയുന്ന എണ്ണം തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പ്രിൻസിപ്പാൾ 46, ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ 232, ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) 269, അപ്ഗ്രഡേഷൻ 113, ലാബ് അസിസ്റ്റൻറ് 47 എന്നിങ്ങനെയാണ് തസ്തികകൾ.
- ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എൻ.സി.സി. ബറ്റാലിയൻറെ പ്രവർത്തനത്തിന് ജൂനിയർ സൂപ്രണ്ട് 1, ക്ലാർക്ക് 5, ഓഫീസ് അറ്റൻഡൻറ് 1, ചൗക്കിദാർ 1, പാർട്ട് ടൈം സ്വീപ്പർ 1, ഡ്രൈവർ 3 എന്നീ തസ്തികകൾ സൃഷ്ടിച്ചു.
- കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈൽ ലിക്വർ ടെസ്റ്റിംഗ് ലബോറട്ടറിയിൽ ജൂനിയർ സയന്റിഫിക് ഓഫീസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും.
ശമ്പള പരിഷ്കരണം
- സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സർക്കാർ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു.
- കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ തീരുമാനിച്ചു.
- കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു.
കരകുളത്ത് വീടും സംരക്ഷണ ഭിത്തിയും തകർന്നുവീണ് സജീനയും രണ്ടു മക്കളും മരണപ്പെട്ടിരുന്നു. സജീനയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും പത്തുലക്ഷം രൂപ അനുവദിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ. ആയ അദീല അബ്ദുളളക്ക് നിർമിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here