നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
June 24, 2017
0 minutes Read

കൊച്ചിയില്‍ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ ജിന്‍സണ്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ട്. ഇതിലെ ഗൂഢാലോചനയെ കുറിച്ചും വ്യക്തമായി തനിക്കറിയാമെന്നും അതെല്ലാം കോടതിയില്‍ വ്യക്തമാക്കുമെന്നുമാണ് ജിന്‍സന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയെ കൊണ്ട് എന്തെങ്കിലും ചെയ്യിച്ചിട്ട് കറിവേപ്പില പോലെ വലിച്ചെറിഞ്ഞെങ്കില്‍ അത് ശരിയല്ലെന്നും ജിന്‍സണ്‍ പറയുന്നു.
കാക്കനാട് ജയിലിലാണ് ജിന്‍സണ്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement