പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മകനും ഒത്താശ ചെയ്ത അമ്മയും അറസ്റ്റില്‍

rape

കൊണ്ടോട്ടി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശ്ശേരി വേനപ്പാറ കല്ലറക്കാപ്പറമ്പ് മൂലക്കടവത്ത് ഷിബിനും അമ്മ ആനന്ദവുമാണ് പോലീസ് പിടിയിലായത്. പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇവര്‍ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പരപ്പനങ്ങാടിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പറശ്ശിനിക്കടവ്, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കുട്ടിയെ ആനന്ദവും ഷിബിനും കൊണ്ട് പോയതായി തെളിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഇവര്‍ക്കെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്. ആറ് മാസം മുമ്പ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More