മഴ രണ്ട് ദിവസം കൂടി, നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ കനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണ്.
എറണാകുളത്തും, കൊല്ലത്തും എറണാകുളത്തും പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം വരുന്ന 24 മണിക്കൂറിനുള്ളില്‍ 7-11സെമി വരെയും ചിലയിടങ്ങളില്‍ 12-20സെമി വരെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കുന്നിന്ചരുവിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. പുഴകളിലേയും അരുവികളിലേയും കുളിയും ഒഴിവാക്കണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here