പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ശക്തമായി അപലപിച്ച് രാഷ്ട്രപതി

കന്നുകാലി ഭക്തിയുടെ പേരിൽ അക്രമിക്കൂട്ടം പൊതുജനങ്ങളുടെ ജീവനെടുക്കുന്ന കാടത്തത്തിനെതിരെ രാഷ്ട്രപതി. ആൾക്കൂട്ടത്തിന്റെ ഭ്രാന്തവും ക്രൂരവുമായ പ്രവർത്തി നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നതിനെ ശക്തമായ ഭാഷയിൽ ആണ് രാഷ്ട്രപതി പ്രണബ് മുഖർജി അപലപിച്ചത്.
രാജ്യത്തിെൻറ അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാൻ ഇന്നത്തെ തലമുറ ക്രിയാത്മകമായി ഇടപെടണം. അവർ സ്വയം ചിന്തിക്കണമെന്ന് രാഷ്്ട്രപതി പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളെന്തു ചെയ്തുവെന്ന ചോദ്യം ഭാവി തലമുറ ഉന്നയിക്കും.
ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നുവെന്ന് പത്രങ്ങളിൽ വായിക്കുേമ്പാൾ, ആൾക്കൂട്ടത്തിെൻറ കൊലവെറി അങ്ങേയറ്റവും, അനിയന്ത്രിതവുമാകുേമ്പാൾ നാം ചിന്തിച്ച് പ്രതികരിക്കേണ്ടതുണ്ട്. നാഷനൽ ഹെറാൾഡിെൻറ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here