മൂന്നാറിലെ ഒഴിപ്പിക്കൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി

മൂന്നാറിലെ ഒഴിപ്പിക്കൽ ഉത്തരവ് ചോദ്യം ചെയ്ത ലൗ ഡേ ൽ കോട്ടേജ് ഉടമ വി വി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. വി വി ജോർജ് കൈയേറിയ ഭൂമി സർക്കാറിന് ഏറ്റെടുക്കാെമന്നും ഹൈകോടതി. കൈയേറ്റം ഒഴിപ്പിക്കാനുള്ള സബ്കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു. നേരത്തെ, റിസോർട്ട് ഉടമ കൈയേറിയ 22 സെന്റ് ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് സബ് കലക്ടർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വി.വി ജോർജ് കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നാർ ദേവികുളം റോഡിലെ കണ്ണായ 22 സെന്റ്, വി വി ജോർജ് കൈയ്യേറിയിരിക്കുകയാണെന്നും ഭൂമി ഒഴിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നുമുള്ള ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റ വിശദീകരണം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
ഈ ഒഴിപ്പിക്കലിനെതിരായ പരാതിയെ തുടർന്നാണ് മുഖ്യമന്ത്രി മൂന്നാറിൽ സർവ്വ കക്ഷിയോഗം വിളിച്ചത്. കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
വിവാദ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ മൂന്നാറിലെ എൽഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യോഗത്തിൽ നിന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വിട്ടു നിന്നത് സി പി ഐ എം സി പി ഐ തർക്കത്തിനും വഴിവെച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here