ഭാരം കുറയ്ക്കാന്‍ ചികിത്സയ്ക്കെത്തിയ ആള്‍ ബസ്സില്‍ മരിച്ചു

ഭാരം കുറയ്ക്കാന്‍ കോയമ്പത്തൂരില്‍ ചികിത്സയ്ക്ക് പോയ യുവാവ് ബസ്സില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ശിവപ്രകാശാണ് മരിച്ചത്. ബസ് പിന്‍ഭാഗം പൊളിച്ചാണ് ശിവപ്രകാശിന്റെ മൃതദേഹം പുറത്തെടുത്തത്.
കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ശിവപ്രകാശ്. രാത്രി പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. വണ്ടി പാലക്കാടെത്തിയപ്പോള്‍ സംശയം തോന്നിയ കണ്ടക്ടര്‍ ശിവപ്രസാദിനെ വിളിച്ചെങ്കിലും ആള്‍ ഉണര്‍ന്നില്ല. തുടര്‍ന്ന് വണ്ടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും മൃതദേഹം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുക്കുകയുമായിരുന്നു. ബാര്‍ ജീവനക്കാരനാണ് ശിവപ്രകാശ്. ശരീരത്തിലെ നീരുമാറ്റുന്നതിനുള്ള ചികിത്സയ്ക്കായാണ് ഇദ്ദേഹം കോയമ്പത്തൂരില്‍ പോയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here