ഒല ഡ്രൈവർ മുഖത്തടിച്ചുവെന്ന് യുവതിയുടെ പരാതി

ഓൺലൈൻ ടാക്‌സി സർവ്വീസായ ഓല ക്യാബ്‌സ് ഡ്രൈവറിൽനിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി ലുലുമാളിൽനിന്ന് പനമ്പള്ളിനഗറിലേക്ക് പോകുമ്പോൾ ഡ്രൈവർ അപമര്യാദയായി പെരമാറിയെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവേത തമ്പാട്ടി എന്ന യുവതി അറിയിച്ചത്.
പനമ്പള്ളി നഗറിലെത്തിയപ്പോൾ ഓല നിശ്ചയിച്ച തുകയ്ക്ക് പകരം ഓട്ടത്തിനുള്ള ചാർജ് ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം ഓല മണിയിൽ നിക്ഷേപിച്ചതിനാൽ ക്യാഷ് ആയി നൽകാൻ സാധിക്കില്ലെന്ന് അവേത അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അവേതയോട് ഡ്രൈവർ മോശമായി പെരുമാറിയത്. ഇയാളെ എതിർത്തതോടെ അവേതയുടെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ അവേത പോലീസിൽ പരാതി നൽകി.
അവേതയുടെ പരാതിയിൽ ഡ്രൈവർ കെ ബി വിനു എന്ന ഡ്രൈവറെ സസ്‌പെന്റ് ചെയ്തതായി ഓല ക്യാബ്‌സ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here