Advertisement

കെഎസ്ആർടിസി കള്ളപ്പണിക്കാർക്ക് പിടിവീഴുന്നു

July 9, 2017
Google News 1 minute Read
KSRTC (1) ksrtc launches new investigation team ksrtc bus accident KSRTC wont stop at lonely places

കള്ളപ്പണിക്കാരെ ജോലിയിൽ നിന്നു പുറത്താക്കാൻ കെ.എസ്.ആർ.ടി.സിയിൽ പുതിയ അന്വേഷണ വിഭാഗം രൂപീകരിക്കുന്നു. കള്ളപ്പണി ചെയ്ത് ജീവിക്കുന്നവർ കോർപ്പറേഷനിൽ വർധിച്ചതാണ് കടക്കെണിക്കു കാരണമെന്ന വിലയിരുത്തലിലാണ് പുതിയ സംവിധാനം. യൂനിറ്റുകളിലെ ഭരണ, ഓപ്പറേറ്റിങ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ വീഴ്ചകൾ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനത്തെ വരെ ബാധിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ചീഫ് ഓഫിസ് തലത്തിലാണ് പ്രത്യേക പരിശോധനാ വിഭാഗം വരുന്നത്.

പ്രത്യേക പരിശോധനാ വിഭാഗത്തിന് കോർപ്പറേഷനിലെ ഏതു വിഭാഗത്തിലേയും ഓഫിസർമാരുടെ സേവനം അന്വേഷണത്തിനായി ഉപയോഗിക്കാം. ഇതിന് തടസം നിൽക്കുന്നവർക്കെതിരേ അച്ചടക്ക നടപടിയെടുക്കാനും പരിശോധനാ വിഭാഗം ചെയർമാന് അധികാരമുണ്ട്. അന്വേഷണ വിഭാഗത്തിന് അതാത് മേഖലകളിലെ വെഹിക്കിൾ മൊബിലറ്റി ഓഫിസർ, അസിസ്റ്റന്റ് വർക്‌സ് മാനേജർ(എം), സ്റ്റോക്ക് വെരിഫൈയർ എന്നിവരെ താൽക്കാലികമായി തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്താനുള്ള അധികാരമുണ്ട്. ജോലിക്കു പുറമേയാണ് സംഘാംഗങ്ങൾ അന്വേഷണം നടത്തേണ്ടത്.

 

ksrtc launches new investigation team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here