ദിലീപിനെ തൊടുപുഴയിലെത്തിച്ച് തെളിവെടുപ്പ്

dileep (5)

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ തെളിവെടുപ്പിനായി തൊടുപുഴ ശാന്തിഗിരി കോളേജിന് സമീപത്തുള്ള ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. ദിലീപ് ചിത്രമായ ജോർജേട്ടൻസി പൂരത്തിന്റെ ഷൂട്ടിംഗ് ഇവിചടെയാണ് നടന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദിലീപിനെ ഇവിടെ എത്തിച്ചത്.

ദിലീപിനെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ആളുകൾ കൂകി വിളിച്ചാണ് ദിലീപ് എത്തിയ പോലീസാ വാഹനത്തെ എതിരേറ്റത്. ജനക്കൂട്ടത്തിന്റെ തിരക്ക് കാരണം ദിലീപിനെ വാഹനത്തിൽനിന്ന് പുറത്തിറക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top