മൂന്നാർ കയ്യേറ്റം; നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മൂന്നാറിൽ റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൂന്നാറിലെ മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥരായ ഹെഡ് ക്ലാർക്ക് ജി. ബാലചന്ദ്രൻപിള്ള, പി.കെ. ഷിജു, പി.കെ. സോമൻ, ആർ.കെ. സിജു എന്നിവരെയാണു സ്ഥലം മാറ്റിയത്. ബാലചന്ദ്രൻ പിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും ആർ.കെ. സിജുവിനെ നെടുങ്കണ്ടം സർവേ സൂപ്രണ്ട് ഓഫിസിലേക്കും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായത്.
സബ്കലക്ടറുടെ ഓഫിസിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ റവന്യുവകുപ്പ് ശേഖരിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണൽ തഹസിൽദാർ ഷൈജു ജേക്കബിനെ ഒരാഴ്ച മുൻപ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here