പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ആള് പിടിയില്‍

കടമ്മനിട്ട സ്വദേശിയായ പതിനേഴുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് പിടിയില്‍.കടമ്മനിട്ട സ്വദേശി സജില്‍(20) ആണ് പിടിയിലായത്. മാരകമായി പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ കുറച്ച് നാള് മുമ്പ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം ചെന്ന് നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി പെട്രോളുമായി വന്ന് ആക്രമിക്കുകയായിരുന്നു. ഇയാള്‍ കഴുത്തിലും, മുതുകിലും പൊള്ളലേറ്റ നിലയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here