കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി ( 62 ) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
Story Highlights: Woman Dies Of Burns At Home, son arrested Kadakkavoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here