കളക്ടറുടെ ഉത്തരവ് പ്രകാരം വിദ്യാർത്ഥികൾ ജോലി ചെയ്യേണ്ട ആശുപത്രികളുടെ പട്ടിക പുറത്ത്

നഴ്‌സിംഗ് സമരത്തെ നേരിടാൻ 144 പ്രകാരം വിദ്യാർഥികളെ ജോലിക്ക് നിയമിച്ച കളക്ടർ ഇവർ ജോലി ചെയ്യേണ്ട ആശുപത്രികളുടെ പട്ടികയും ഉത്തരവിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ എട്ട് നഴ്‌സിംഗ് കോളേജിൽ നിന്നുള്ള വിദ്യാർഥികളെ പത്ത് ആശുപത്രികളിലായാണ് ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുന്നത്.
ജില്ലയിലെ അവസാനവർഷ നഴ്‌സിംഗ് വിദ്യാർഥികളോടാണ് നാളെ മുതൽ ജോലിയിൽ പ്രവേശിക്കുവാൻ കളക്ടർ ഉത്തരവിട്ടിട്ടുള്ളത്. ജോലിയിൽ പ്രവേശിക്കാത്തവരെ ക്ലാസ്സിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നും ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ദിവസവും 150 രൂപ വച്ച് ആശുപത്രികൾ വേതനം നൽകണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.
nursing students duty hospital kannur list
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here