അജയ് ദേവ്ഗണിനും ബിഗ് ബി കുടുംബത്തിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിനും ബച്ചൻ കുടുംബത്തിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അമിതാഭ് ബച്ചൻ, ഭാര്യ ജയ, അഭിഷേക് ബച്ചൻ, ഐശ്വര്യറായ്, അജയ് ദേവ്ഗൺ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മന്റെ് ആക്ടിലെ വകുപ്പുകളുടെ ലംഘനത്തിനാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.
കഴിഞ്ഞ 13 വർഷത്തെ വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാട് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടാണ് ബച്ചൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്. അജയ് ദേവ്ഗണിനോടും ഇതേ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികൾ കുറഞ്ഞ വിലക്ക് വിറ്റതിന് ഷാരൂഖാന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ മറ്റ് മുൻനിര താരങ്ങളും ഇ.ഡിയുടെ നിരീക്ഷണത്തിൽ വരുന്നത്.
ajay devgan and bachan family get enforcement directorate notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here