മെഡിക്കൽ കോളേജ് കോഴ; ബിജെപി നേതാക്കൾക്ക് നേരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിന് പുറമെ ഹവാല ഇടപാട് ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂരിൽനിന്ന് ഹവാല ഇടപാടിലൂടെ പണം ഡൽഹിയ്ക്ക് അയച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ആരോപണ വിധേയരുടെയും പരാതിക്കാരുടെയും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ച് തുടങ്ങി.

കുറ്റം തെളിയിച്ചാൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ടിലെ സെഷൻ നാല് അനുസരിച്ച് മൂന്ന് കൊല്ലം മുതൽ ഏഴ് വർഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top