അവിഹിത ബന്ധം; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു

അവിഹിത ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ അറുത്തു മാറ്റി. വെല്ലൂരിലെ ഗുഡിയാട്ടയിലാണ് സംഭവം. ഭാര്യ സരസുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സരസുവും ഭര്‍ത്താവ് ജഗദീശനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരു സമുദായത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. എന്നാല്‍ ഒരു വര്‍ഷം മുമ്പ് സരസു ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടില്‍ പോയിരുന്നു. ഇവര്‍ക്ക് നാല് മക്കളുണ്ട്. മൂത്ത കുട്ടിയുടെ പിറന്നാളിന് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ സരസുവിനേട് ജഗദീശന് മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നുണ്ടെന്നും, അവരെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി. പിന്നീട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് രാത്രിയോടെ ജഗദീശന് ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം സരസു ജനനേന്ദ്രിയം മുറിയ്ക്കുകയായിരുന്നു. അവിടെ നിന്ന് സരസു ഓടിപ്പോയി. ബഹളം കേട്ട് എത്തിയ അയല്‍ക്കാരാണ് ജഗദീശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിമാന്റിലാണ് ഇപ്പോള്‍ സരസു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here